കേരളത്തില്‍ നിന്നും മാറി താമസിക്കാന്‍ തുടങ്ങിയത് 1992 മുതല്‍ ആണ്. അതിനിടെ ഒരു മൂന്നു കൊല്ലം (1998 -2001 ) വീണ്ടും കേരളത്തില്‍ താമസിക്കാനും ജോലി ചെയ്യാനും അവസരം ലഭിച്ചു. പിന്നീട് ഡല്‍ഹിയിലും ബെയ്ജിങ്ങിലും ഇപ്പോള്‍ ജനീവയിലും പ്രവാസിയായി കഴിയുന്നെങ്കിലും കേരളത്തിലെ എല്ലാ വിവരങ്ങളും ഓണ്‍ലൈന്‍ പത്രങ്ങളിലൂടെയും മറ്റും അറിയുകയും, എല്ലാ വര്‍ഷവും കഴിവതും 3-4 ആഴ്ച നാട്ടില്‍ നില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടു കൊല്ലമായി നാട്ടില്‍ പോയിരുന്നില്ല. അതിനാല്‍ തന്നെ നാട്ടില്‍ കഴിഞ്ഞ ഓഗസ്റ്റ് മൂന്നു മുതല്‍ അഞ്ചാഴ്ച്ച എത്തിയപ്പോള്‍ ഏറെ പുതുമകളും ചില പഴമകളും കണ്ണില്‍പെട്ടു. ചിലത് ഇവിടെ കുറിക്കുന്നു.
********
പുരുഷത്വം
"നിന്നെ കെട്ടിയത് ഞാന്‍ പറയുന്നത് അനുസരിക്കാനാണ്. എനിക്ക് നിന്നെ വരച്ച വരയില്‍ നിര്‍ത്താന്‍ അറിയാം."
" പെണ്ണുങ്ങളല്ല ഇതൊന്നും തീരുമാനിക്കുന്നത്. ഞാനും ചേട്ടനും അച്ഛനും ഉള്ളപ്പോള്‍ നീ എന്തിനാ കാറിനു കൂലി കൊടുത്തത്?"
കയ്യില്‍ ചില്ലറ ഉള്ളതിനാല്‍ ഭാര്യ കാറ് കൂലി കൊടുത്തത് ഇഷ്ടപ്പെടാത്ത ഭര്‍ത്താവ്. ദുഫായിയില്‍ ജോലിയുള്ള വിദ്യാ സമ്പന്നനായ ചെറുപ്പക്കാരന്‍!
നൂറു ശതമാനം സാക്ഷരത പുഴുങ്ങി തിന്നാനെ കൊള്ളൂ!!!
********
തല പോയാലും ഹെല്‍മെറ്റ് വയ്ക്കില്ല
തല പോയാലും ഹെല്‍മെറ്റ് വയ്ക്കില്ല എന്ന പഴയ ചിന്താഗതി മാറി തുടങ്ങിയിരിക്കുന്നു!ഓണ്‍ലൈന്‍ പത്രങ്ങളില്‍ ദാരുണമായ റോഡപകട മരണങ്ങള്‍ ദിവസേന കാണുമ്പോള്‍ അമര്‍ഷം തോന്നിയിട്ടുണ്ട്. എന്ത് കൊണ്ടു കേരളത്തിലെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കുന്നില്ല എന്ന് ചിന്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ചൂട് കാലത്തും മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മിക്കവരും ഹെല്‍മെറ്റ് ധരിച്ചു വണ്ടി ഓടിക്കുമ്പോള്‍ കാലാവസ്ഥയുടെ മേല്‍ പഴി ചാരി ഹെല്‍മെറ്റ് ഉപയോഗിക്കാതിരിക്കുന്നത് ശുദ്ധ പോഴത്തരമാണ്. ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ഇടയ്ക്കിടെ ഹെല്‍മെറ്റ് വച്ച ഇരു ചക്ര വാഹനക്കാരെ കണ്ടു!
********
സൈഡ് തരൂ....
വാഹനം ഓടിക്കുന്ന സ്ത്രീകള്‍ (ഇതിനു മുന്‍പത്തെ അപേക്ഷിച്ച്) വളരെ അധികം കൂടിയിരിക്കുന്നു. ഇരു ചക്ര വാഹനവും, അത് പോലെ തന്നെ കാറുകളും ഓടിക്കുന്ന സ്ത്രീകള്‍ ഗ്രാമ പ്രദേശങ്ങളിലും വളരെ വിരളമല്ല. ബെയ്ജിങ്ങിലെയും ജനീവയിലെയും പോലെ ബസും ലോറിയുമൊക്കെ ഓടിക്കുന്ന സ്ത്രീകള്‍ കേരളത്തില്‍ കാണണമെങ്കില്‍ ഒരു പക്ഷെ 25 വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരുമായിരിക്കും!
********
മിസ്ഡ് കോള്‍
പൊടിയാടിയിലെ ഇടവഴികളില്‍ ഇപ്പോള്‍ റിംഗ്ടോണുകള്‍ സര്‍വ സാധാരണം. ഗ്രാമ പ്രദേശങ്ങളിലെ മൊബൈല്‍ ഫോണുകളുടെ ഉപയോഗം അമ്പരപ്പിച്ചു. രണ്ടു വര്‍ഷം മുന്‍പ് നാട്ടില്‍ പോയപ്പോള്‍ വളരെ ചുരുക്കം പേര്‍ക്കെ മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നുള്ളു. ഒരുനാള്‍ ഇടവഴിയിലൂടെ നടന്നു വന്നപ്പോള്‍ എതിരെ വന്ന നാല് പേര്‍ ഒരേ പോലെ മൊബൈല്‍ ഫോണ്‍ ചെവിയില്‍ വച്ച് സംസാരിക്കുന്നത് കണ്ടപ്പോള്‍ അതിശയിച്ചു. വലിയ പട്ടണങ്ങളിലും അതുപോലെ തന്നെ വികസിത രാജ്യങ്ങളിലും മാത്രം കാണുന്ന കാഴ്ച എന്റെ പൊടിയാടിയിലും!
********
സൌധങ്ങള്‍
പണ്ടു കരിമ്പിന്‍ കാടു നിന്നിരുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ മനോഹരങ്ങളായ വീടുകളായി. അഞ്ചു മുതല്‍ പത്തു സെന്റ് വരെയുള്ള പ്ലോട്ടുകള്‍ക്കാണത്രേ പൊടിയാടിയില്‍ ഡിമാന്റ്റ്. അതും മുപ്പതും നാല്‍പ്പതും ആയിരം രൂപ സെന്റിന്. അതിനാല്‍ പണ്ടത്തെ അമ്പതു സെന്ററില്‍ ഇപ്പോള്‍ ആറും ഏഴും വീടുകള്‍. ഈ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ മുപ്പതോളം വീടുകള്‍ വളരെ ചെറിയ പ്രദേശത്ത് ഉണ്ടായി. താമസിക്കാന്‍ പ്രായമായ അമ്മയോ അച്ഛനോ, അല്ലെങ്കില്‍ രണ്ടുപേരും കൂടെയോ മാത്രം.
********
പൊടിയാടി
പൊടിയാടി എന്നാല്‍ 'പൊടി' (വാറ്റ് ചാരായം) അടിച്ച് ആടുന്നവര്‍ ഉള്ള ദേശം എന്ന് തമാശയായി പറഞ്ഞ് കേട്ടിട്ടുണ്ട്. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ കരിമ്പിന്‍ കാടായിരുന്ന പ്രദേശം വാറ്റ് ചാരായത്തിനും നല്ല കള്ളിനും (പൊടിയാടി ഷാപ്പ്) പ്രസിദ്ധമായിരുന്നത്രേ. ഇപ്പോള്‍ കരിമ്പ് വാറ്റ് മാറി നേരിട്ട് സ്പിരിറ്റും അതുപോലെ വിദേശ മദ്യങ്ങളും ഒഴുകുന്നുവെന്ന് ജന സംസാരം.
സ്കൂള്‍ കുട്ടിയായിരുന്നപ്പോള്‍ തോടിനക്കരെയുള്ള കുട്ടന്‍ ചേട്ടന്‍ സ്ഥിരമായി ആടി ഭാര്യയേയും മക്കളെയും തെറിവിളിക്കുന്നത് ഓര്‍മ്മയുണ്ട്. പകല്‍ മുഴുവന്‍ കൂലിപ്പണി കഴിഞ്ഞു കുളിച്ചു നേരെ ഷാപ്പിലേക്ക് പോകുന്ന കുട്ടന്‍ ചേട്ടന്‍ രാത്രി എട്ടു മണി കഴിഞ്ഞാല്‍ ആക്ടീവ് ആകും. പിന്നെ പത്തു മണി വരെ ബഹളമായിരുന്നു.
വെള്ളമടിക്കുന്ന പലരെയും പൊടിയാടിയില്‍ കണ്ടിട്ടുണ്ട്. എങ്കിലും എല്ലാരും തന്നെ ഷാപ്പിലോ അല്ലെങ്കില്‍ വാറ്റ് കേന്ദ്രത്തിലോ അടിച്ചിട്ടു വരികയാണ് പതിവ്. ഓണത്തിന് കുറച്ചു ദിവസം മുന്‍പ് പൊടിയാടി കവല കഴിഞ്ഞ് വീട്ടിലേയ്ക്കുള്ള ഇടവഴിയില്‍ ഉച്ചയ്ക്ക് 12 മണിയോടെ എത്തിയപ്പോള്‍ റോഡിനു അഞ്ചു മീറ്റര്‍ അകലെ പേപ്പര്‍ വിരിച്ചുപതിനഞ്ചോളം ചെറുപ്പക്കാര്‍. ഫുള്‍ ബോട്ടിലും കുറെ ടച്ചിങ്സുമായി പരസ്യമായി ഇരുന്നു വെള്ളമടിക്കുന്നു. റോഡിനു നടുവിലും ബൈക്ക് പാര്‍ക്ക് ചെയ്തിട്ടുണ്ട്. രണ്ടു മൂന്നു കൊല്ലം മുന്‍പ് വരെ സ്കൂള്‍ യൂണിഫോം ഇട്ടു കണ്ടിരുന്ന പയ്യന്‍മാര്‍. അറിയാവുന്ന മുഖങ്ങള്‍ മൂന്നോ നാലോ മാത്രം. അവരുടെ അച്ഛന്‍മാരും ആവശ്യത്തിനു കുടിച്ചിരുന്ന അദ്ധ്വാനിക്കുന്ന ജനവിഭാഗം. റോഡരികിലിരുന്ന് കൂട്ടമായി മദ്യപിക്കുന്നത് നാട്ടില്‍ ആദ്യമായാണ് കണ്ടത്.
********
ഓണ വെള്ളം അഥവാ വെള്ളോണം
തിരുവോണ ദിവസം പൊടിയാടിക്കടുത്തുള്ള ബിവറേജസ് കോര്‍പറേഷന്റ്റെ മുന്നിലുള്ള ക്യൂ കണ്ടപ്പോള്‍ അതിശയിച്ചു ഇതാദ്യമായി. അഞ്ഞൂറോളം ചെറുപ്പക്കാര്‍, നൂറോളം ബൈക്കുകള്‍, ഇരുപതോളം ഓട്ടോറിക്ഷകള്‍ എല്ലാം പാര്‍ക്ക് ചെയ്ത് മുട്ടക്കാട്ടന്‍ ക്യൂ! ഇത്രയും ക്യൂ സത്യം പറഞ്ഞാല്‍ എങ്ങും കണ്ടിട്ടില്ല. ആര്‍ക്കും ഒരു ബഹളവും ഇല്ല. എല്ലാവരും ലൈനായി ശാന്തരായി നില്‍ക്കുന്നു. വൈകിട്ട് എട്ടു മണിയോടെ തിരിച്ചു വീട്ടിലേക്കു പോരുമ്പോള്‍ മുന്‍പ് പറഞ്ഞ അതെ സംഘം ഇടവഴിയില്‍ നടുക്കിരുന്നു വിദേശ മദ്യം സേവിക്കുന്നു!
Saturday, 19 September 2009
Friday, 27 March 2009
ചിലതൊക്കെ അങ്ങിനെ ആണ്- കവിതാലാപനം
കുറെ നാളായി ഇവിടെ ഒരു പോസ്റ്റ് ഇട്ടിട്ട്. അതിനാല്‍ നേരത്തെ എഴുതിയ ഒരു കവിത പാടി ഇവിടെ കേള്‍പ്പിക്കാം എന്ന് വിചാരിച്ചു. എല്ലാരും സഹിക്കുക.
കവിത: ചിലതൊക്കെ അങ്ങിനെ ആണ്
കവിത: ചിലതൊക്കെ അങ്ങിനെ ആണ്
|
Saturday, 18 October 2008
പുഴ പറയാതിരിക്കുന്നത്.....
നിങ്ങള്‍ പകുത്തെടുത്ത മണ്ണിന്‍റെ മാറിലൂടെ
താഴേയ്ക്കൊഴുകുമ്പോള്‍ നെഞ്ചു പിടയുന്നുണ്ട്
ഇങ്ങനെ ഒഴുകിയൊഴുകി,
പല മരങ്ങളെയും കടപുഴക്കി,
ആര്‍ത്തുല്ലസിച്ചു നടക്കുമ്പോഴും,
തിരിച്ചു വരാന്‍ കഴിയില്ലല്ലോ
എന്ന ചിന്ത വല്ലാതെ അലട്ടുന്നു......
മരണം എന്ന പ്രപഞ്ച സത്യത്തെ
എനിക്ക് ഭയമാണ്.....
പുതിയ വഴികള്‍ തേടി
അലയാന്‍ ശ്രമിക്കുമ്പോഴും,
ഇടയ്ക്കെവിടെയോ കണ്ടുമുട്ടിയ
പരല്‍ മീനുകളോടൊപ്പം സല്ലപിക്കുമ്പോഴും,
ആ സത്യത്തെ എങ്ങിനെ ഒഴിവാക്കാം
എന്നാണ് ചിന്തിക്കുന്നത്.....
വെറുതെ ഇക്കിളിയിടുമെങ്കിലും
പുലഭ്യം പറഞ്ഞിരിക്കുന്ന കൈതക്കൈകളോടും
മനസ്സുമരവിച്ച സന്യാസിക്കല്ലുകളോടും
എനിക്ക് സ്നേഹമാണെന്ന് ധരിക്കരുത്
സ്വയം അനങ്ങാന്‍ കഴിയാത്ത,
ജീവന്‍റെ വിവിധ ഭാവങ്ങളറിയാത്ത
അവയോട് സഹതാപമാണ്
നിങ്ങള്‍ പിടിച്ചൊതുക്കിയ
എന്‍റെ നിണമാര്‍ന്ന വഴികളില്‍
നിങ്ങളുടെ നിഴലുകള്‍ പോലും
വീഴുന്നത് അറപ്പാണ്
വിഷജലം കലര്‍ത്തുന്ന കുഴലുകള്‍
പിടയുന്ന എന്നിലെ ജീവനുകള്‍ക്ക്
വായു തരികയില്ലെന്നറിയാമല്ലോ
ഒന്നു മനസ്സിരുത്തി ശപിച്ചാല്‍
എന്‍റെ മജ്ജയില്‍ നിന്നും
പണിതുയര്‍ത്തിയ
നിങ്ങളുടെ ഈ സ്വപ്ന സൌധങ്ങള്‍
വെന്തു വെണ്ണീറാകും
നിങ്ങളിലൊരുവന്‍ പൊട്ടിച്ച തോട്ടയാല്‍
പിടഞ്ഞു ബോധം മറഞ്ഞ കരിമീനുകളെക്കാള്‍
കോപാഗ്നിയില്‍ ദാരികന്‍റെ തലയറുത്ത
കാളിയെയാണെനിക്കിഷ്ടം
പക്ഷെ, താളത്തില്‍ മേളത്തില്‍
പൊഴിയുവാന്‍ വെമ്പുന്ന
എന്‍റെ ജീവ രക്തമേ,
വയ്യ, ഇനി മടുത്തു.........
നീ ഇനി എനിക്കായ് താഴേയ്ക്കിറങ്ങണ്ട ..........
ഇവിടെ, ഇങ്ങനെ, ഞാന്‍ ഉണ്ടായിരുന്നെന്ന്
ഇവര്‍ ചരിത്ര പുസ്തകങ്ങളില്‍ രേഖപ്പെടുത്തട്ടെ
എന്‍റെ മനോഹാരിതയെ
കവിപുംഗവന്‍മാര്‍ വാഴ്ത്തിപ്പാടുമ്പോള്‍
ദാഹിച്ചു വലയുന്ന ഇവരുടെ കുഞ്ഞുമക്കള്‍
ആ പുസ്തകങ്ങള്‍ കത്തിക്കട്ടെ
എനിക്കിനി ശാന്തമായുറങ്ങണം.........
*******
ആദ്യം പോസ്റ്റ് ചെയ്ത സമയം: 14/10/2008 ; 22:40

Sunday, 5 October 2008
ബ്ലോഗ് ജയന്തി
അങ്ങിനെ ഞാനും ബ്ലോഗില്‍ ഒരു വര്‍ഷം തികയ്ക്കുകയാണ്!
ഒക്ടോബര്‍ ആറാം തീയതി ശനിയാഴ്ച വെറുതെയിരുന്നപ്പോള്‍ ബ്ലോഗര്‍.കോമില്‍ പോയി ബ്ലോഗ് തുടങ്ങുന്നത് എങ്ങിനെ എന്ന് നോക്കി. ഇതിന് മുന്‍പും പല പ്രാവശ്യം നോക്കിയിരുന്നെങ്കിലും ഇവിടെ ഫ്രഞ്ച് ഭാഷയില്‍ ആയിരുന്നു ബ്ലോഗ്ഗറില്‍ ഇന്‍സ്ട്രക്ഷന്‍സ് കാണിച്ചിരുന്നത്. അതിനാല്‍ പലപ്പോഴും പാതി വഴി പരിശ്രമം ഉപേക്ഷിച്ചിരുന്നു. ജോസഫ് എന്ന സുഹൃത്തിന്‍റെ ഇംഗ്ലീഷ് ബ്ലോഗ് കണ്ടിട്ടാണ് ബ്ലോഗ് തുടങ്ങണം എന്ന ആശയം ഉദിച്ചത്.
ഓര്‍മ്മക്കുറിപ്പുകള്‍ ഇംഗ്ലീഷില്‍ എഴുതാം എന്നായിരുന്നു ഉദ്ദേശം. അതിനാല്‍ കുറുപ്പിന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന് പ്രാസം ഒപ്പിച്ച് ബ്ലോഗിന് പേര് ഇട്ടു. ഒരു സ്റ്റൈലന്‍ പടവും, ഒരു മുഴം നീളത്തില്‍ ഒരു പ്രൊഫൈലും ഉണ്ടാക്കി. ജനനം, വിദ്യാഭ്യാസം, ജോലി......എന്നുവേണ്ട എല്ലാം ഉള്‍ക്കൊള്ളിച്ചു. പിന്നെ പോസ്റ്റ് എന്തെഴുതണം എന്നായി ചിന്ത. ഇത്രയും ആയപ്പോഴയ്ക്കും ഒരു മണിക്കൂറിലധികം ചിലവാക്കിയിരുന്നു. അതിനാല്‍ വെറുതെ ഒരു സ്വാഗതം ഇട്ടേക്കാം എന്ന് കരുതി. പിന്നെ വല്ലോം എഴുതീട്ട് സുഹൃത്തുക്കള്‍ക്ക് ലിങ്ക് അയയ്ക്കാം എന്നും വിചാരിച്ച് ആദ്യത്തെ പോസ്റ്റ് ഇങ്ങനെ ഇട്ടു:
ടൈറ്റില്‍: Welcome to Anand's blog! ആനന്ദിന്റെ ബ്ലോഗിലേയ്ക്ക് സ്വാഗതം!
" Dear friends,
I have learnt about blogging after a lot of difficulties. Have a lot to say. Hope you will like it"
എന്ന് ഇംഗ്ലീഷില്‍ എഴുതി. (ഇംഗ്ലീഷില്‍ എഴുതിയത് പിന്നീട് തട്ടിക്കളഞ്ഞു :-))
ആരോ സുഹൃത്തുക്കള്‍ ഗൂഗിള്‍ ട്രാന്സില്‍ട്രേഷനെ കുറിച്ചും ഒരു ഇമെയില്‍ അയച്ചതിനാല്‍ വെറുതെ ഒരു രസത്തിന് ഇങ്ങനെ മലയാളത്തില്‍ ടൈപ്പി
' സുഹ്രുത്തെ,
വളരെ നാളത്തെ പരിശ്രമ ഫലമായിട്ടാണു് ഈ ബ്ലോഗിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്. എന്നാല്‍ അരക്കൈ നോക്കാമെന്ന് തീരുമാനിച്ചു. വളരെ അധികം പറയാനുണ്ട്. ഏല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് വിചാരിക്കട്ടെ.
സസ്നേഹം,
ആനന്ദ്"
ഡല്‍ഹിയില്‍ നിന്നും ഒരു സുഹൃത്ത് ജനീവയില്‍ എത്തിയാതിനാല്‍ നല്ല മീനും ചിക്കനും വാങ്ങി നാടന്‍ കറികളും ചോറും പാകം ചെയ്തു കഴിച്ചു.
രാത്രി ഉറക്കം വരാതെ ഇരുന്നപ്പോള്‍ വെറുതെ ബ്ലോഗ് ഒന്നു സന്ദര്‍ശിച്ചപ്പോള്‍ ദാണ്ടെ ഒരുത്തന്‍ വന്ന് നല്ല ഉപദേശം. ഫോട്ടോ ചെറുതാക്കൂ........എങ്ങിനെ ആ ഇമ്മിണി ബല്യ ഫോട്ടോ അവിടെ പിടിപ്പിച്ചത് എന്ന് എനിക്കല്ലേ അറിയൂ.....ആദ്യം മനസ്സില്‍ തോന്നിയത് ഇവരൊക്കെ ഞാന്‍ ബ്ലോഗ് തുടങ്ങിയ വിവരം അറിഞ്ഞൂ എന്നായിരുന്നു. അങ്ങിനെ ഞാന്‍ ആദ്യം കണ്ട മലയാളം ബ്ലോഗ് പ്രയാസിയുടെ ബ്ലോഗ് ആണ്. സത്യം പറഞ്ഞാല്‍ ആരെങ്കിലും ഇതൊക്കെ കാണുമെന്നോ കമന്റ് എഴുതുമെന്നോ ഉള്ള സംഗതിയേ അറിയുമായിരുന്നില്ല!
പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ വല്ലാത്ത ക്ഷീണം. മുഖത്ത് അങ്ങിങ്ങായി ചെറിയ കുരുക്കള്‍. ഇതെന്തിര് എന്ന് ചിന്തിച്ചപ്പോള്‍ 'ചിക്കന്‍ കഴിച്ച് ചിക്കന്‍പോക്സ് ആയോ' എന്നൊരു സന്ദേഹം. റിയോയില്‍ നിന്ന് എത്തിയിട്ട് ഒരാഴ്ച കഷ്ടിയെ ആയിരുന്നുള്ളു എന്നതിനാല്‍ നേരെ ആശുപത്രി തപ്പി, ഡോക്ടറിനെ കണ്ടു സംശയം സ്ഥിരീകരിച്ചു. ബ്ലോഗിങ്ങില്‍ നല്ല ഒന്നാന്തരം തുടക്കം. തലേന്ന് തന്നെ രണ്ടു മൂന്നെണ്ണം കണ്ടിരുന്നെങ്കിലും അത്ര കാര്യമാക്കിയില്ല. ഏതായാലും ഒരാഴ്ചത്തേയ്ക്ക് ആവശ്യത്തിന് അരിയും പച്ചക്കറികളും പഴങ്ങളും എല്ലാം വാങ്ങി നേരെ റൂമില്‍ എത്തി. ചിക്കന്‍പോക്സിനെ കുറിച്ചു വിശദമായി ഗൂഗ്ലി. പിന്നെ കുറെ കിടന്നുറങ്ങി.
അടുത്ത ദിവസം മുഖം മുഴുവന്‍ ചിക്കന്‍ കുരുക്കളും ആയി കണ്ണാടിയില്‍ നോക്കി വിഷണ്ണനായി ഇരിക്കുമ്പോള്‍ വെറുതെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു ബ്ലോഗില്‍ നോക്കി. ഇനി വേറെ ആരെങ്കിലും നോക്കിയെങ്കിലോ? അദ്ഭുതം വേറെ ആരൊക്കെയോ അറിഞ്ഞിരിക്കുന്നു. 'നവാഗതന് സുസ്വാഗതവുമായി' അഞ്ചല്‍ക്കാരനും, സ്വാഗതവുമായി കൊച്ചുത്രേസ്സ്യയും എത്തി. അപ്പോള്‍ മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവര്‍ ബ്ലോഗില്‍ വിലസുന്നു എന്ന് മനസ്സിലായി. കൊച്ചുത്രേസ്സ്യയുടെ കമന്‍റ് ആണ് ഇംഗ്ലീഷില്‍ എഴുത്ത് നിര്‍ത്തി മലയാളത്തില്‍ എഴുതാന്‍ പ്രചോദനം ആയത്.
ഒരു സംശയം.ഇങ്ങനെ എല്ലാ പോസ്റ്റും ഇംഗ്ലീഷിലും മലയാളത്തിലും ഇടുമോ.ചുറ്റിപ്പോകും.. പറഞ്ഞില്ലാന്നു വേണ്ട :-)
ലാപ്ടോപ് നേരെ ബെഡ്റൂമിലേയ്ക്ക് മാറ്റി. എന്റെ ബ്ലോഗില്‍ കമന്‍റ് ഇടുന്നവരുടെ ബ്ലോഗ് തപ്പിപ്പിടിച്ച് അവിടെ എത്തി, പിന്നെ അവരുടെ പോസ്റ്റിലെ കമന്റ്റുകാരുടെ ബ്ലോഗുകള്‍ കണ്ടു പിടിച്ചു..........ഇടയ്ക്കിടെ കണ്ണാടി നോക്കും! വലിയ ഒരു കണ്ണാടി ഘടിപ്പിച്ച അലമാര നേരെ മുന്‍പില്‍ ഉണ്ടായിരുന്നതിനാല്‍ ചിക്കന്‍പോക്സിന്‍റെ വികൃതികള്‍ ഇടയ്ക്കിടെ കണ്ടുകൊണ്ടും മലയാളം ബ്ലോഗുകള്‍ വായിച്ചു കൊണ്ടും ഇരുന്നു. കമന്‍റുകള്‍ കണ്ടതോടെ രണ്ടാം പോസ്റ്റും രണ്ടാം ദിനം തന്നെ പോസ്റ്റി വീണ്ടും കമന്‍റുകള്‍ക്കായ് കാത്തിരുന്നു.ഇംഗ്ലീഷില്‍ നേരത്തെ ടൈപ്പ് ചെയ്തു വച്ചിരുന്ന ഒരെണ്ണം നേരെ മലയാളത്തില്‍ ആക്കി രണ്ടാം പോസ്റ്റ്! പലരും അതിനിടെ വന്നു....അഭിപ്രായം പറഞ്ഞു ......ഒരാഴ്ച കൊണ്ടു ചിക്കന്‍പോക്സ് മാറിയപ്പോഴെയ്ക്കും ഞാനും ഒരു മുഴുവന്‍ സമയ ബ്ലോഗര്‍ ആയി. സാവധാനം ബ്ലോഗ്ഗിങ്ങിന്‍റെ മറ്റു ഗുട്ടന്‍സുകളും വഴങ്ങാന്‍ തുടങ്ങി.ചിന്തയും മറ്റ് അഗ്രിഗേറ്ററുകളും ആണ് മറ്റുള്ളവരെ നമ്മുടെ ബ്ലോഗ് കാണിച്ചുകൊടുക്കുന്നത് എന്നത് പുതിയ അറിവായിരുന്നു.
പിന്നീട് കവിതകള്‍ക്കും, തമാശകള്‍ക്കും മറ്റുമായി കുറുപ്പിന്‍റെ കണക്കുപുസ്തകവും, ജോലിക്കിടയിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനായ് കുറുപ്പിന്‍റെ ഫീല്‍ഡ് ഡയറിയും തുറന്നു. തിരുവല്ലാക്കാരുടെ ദൈവമായ ശ്രീവല്ലഭന്‍ (ശ്രീവല്ലഭ ക്ഷേത്രം) എന്ന പേര് സ്വീകരിച്ചു, സംഭവങ്ങള്‍ എല്ലാം കുറെ കൂടെ വിപുലമാക്കി. ബ്ലോഗിന്‍റെ പേരും ശ്രീവല്ലഭന്‍റെ എന്നാക്കി. കൂടാതെ ബ്ലോഗില്‍ ജാതിപ്പേര്‍ എഴുതണ്ട എന്ന തോന്നലും ഉണ്ടായി............
ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് തമാശയ്ക്ക് കവിതാരചന മത്സരത്തില്‍ പങ്കെടുത്ത്, തലയില്‍ തോന്നിയതെല്ലാം എഴുതി വച്ചു എന്നല്ലാതെ വേറെ ഒന്നും എഴുതിയിരുന്നില്ല. കേരളത്തില്‍ നിന്നും വര്‍ഷങ്ങളോളം മാറി നിന്നതിനാല്‍ മലയാളം വായനയും മനോരമ, മാതൃഭുമി ദിനപ്പത്രങ്ങളില്‍ ഒതുങ്ങിയിരുന്നു. ബ്ലോഗ് തുടങ്ങിയേല്‍ പിന്നെ കവിതയായി, കഥയായി, തമാശകളായി.......(ശ്ശോ എന്‍റെ ഒരു കാര്യം!)
**********
ഒരു വര്‍ഷത്തിനിടെ മൂന്നു ബ്ലോഗുകളിലായ് പതിനാലു കവിതകള്‍, എട്ട് ഓര്‍മ്മക്കുറിപ്പുകള്‍, അഞ്ചു നര്‍മലേഖനങ്ങള്‍, പൊതുജനാരോഗ്യവുമായ് ബന്ധപ്പെട്ട ആറ് ലേഖനങ്ങള്‍, രണ്ടു കഥകള്‍, പിന്നെ കുറെ ചവറുകള്‍!
കാര്യമായ് ഗുണമുള്ള ഒന്നും ഇല്ലെങ്കിലും, എഴുതിയതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുറച്ചു രചനകള്‍ ഇവിടെ കൊടുക്കുന്നു.
കവിതകള്‍
1. ചിലതൊക്കെ അങ്ങിനെയാണ്!
2. നാലു ദശകങ്ങളുടെ വിഴുപ്പുകള്‍
3. ഊരു വിലക്കപ്പെട്ടവന്‍റെ ആത്മരോഷം
4. പെദ്ദാപുരത്തെ പെണ്‍കുട്ടി
5. ഒരുമിച്ചൊരു യാത്ര
കഥ
കാവേരി അക്ക
(ഏറ്റവും കൂടുതല്‍ വായനക്കാര്‍ കമന്‍റ് എഴുതിയത് അനുഭവത്തിന്‍റെ വെളിച്ചത്തിലുള്ള ഈ കഥയ്ക്കാണ്)
നര്‍മം
1. പൊടിയാടി പാവങ്ങള്‍ -1 (ഉലക്കയമ്മയും വര്‍മ്മാജീടെ കുടിയും)
2. ചൈനയില്‍ പറ്റിയ രണ്ടാമത്തെ അമളി
ഓര്‍മ്മക്കുറിപ്പുകള്‍
1. തങ്കമണി- ഒരോര്‍മ്മ
2. മേലോരം ഗ്രാമത്തിലെ NSS ക്യാമ്പ്
************
ബ്ലോഗ് ജയന്തിയോടനുബന്ധിച്ചു ജനീവയില്‍ നടന്ന ഘോഷയാത്രയുടെയും വെടിക്കെട്ടിന്‍റെയും ചിത്രങ്ങള്‍ താഴെ. ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായി കാണാം.

വെടിക്കെട്ടിന്‍റെ വീഡിയോകള്‍ ഇവിടെ ഉണ്ട്:
വീഡിയോ 1
വീഡിയോ 2
ആസ്വദിക്കുക !

Labels:
ബ്ലോഗ് ജയന്തി
Wednesday, 20 August 2008
ഒരുമിച്ചൊരു യാത്ര
തുന്നിച്ച പുത്തനുടുപ്പുകള്‍ ചാലവേ
തെറ്റെന്നുടുപ്പിച്ചു നിര്‍ത്തിയ കുഞ്ഞുങ്ങള്‍
രാത്രിയായപ്പോളിതെങ്ങോട്ട് പോകുന്നു?
പത്തുവയസ്സുകാരിക്കൊരു സംശയം
ചോദ്യങ്ങളിന്നില്ല, പോകുന്നു നാമിന്നു
രാത്രിയില്‍ തന്നെ, പിണങ്ങണ്ട മക്കളേ
നേരം വെളുക്കുന്നതിന്‍ മുന്‍പ് തന്നൊരു-
ടാക്സി വരുമതില്‍ ദൂരേയ്ക്ക് പോകണം
വേഗം കഴിക്കുക ചോറും കറികളും
പിന്നീട് കിട്ടുമിന്നെല്ലാര്‍ക്കുമോരോരോ,
നല്ല രുചിയാര്‍ന്ന വാനിലയൈയ്സ്ക്രീമും
അമ്മൂമ്മയെക്കാണാനാണെന്നു നിശ്ചയം
ചൊല്ലിയിളയവള്‍, സന്തോഷമോടവേ
കുട്ടനെക്കൊണ്ടുപോകണ്ടവന്‍ ദുഷ്ടനാ-
നാണെന്നെ പിച്ചു,മടിക്കുമഹങ്കാരി
അമ്മൂമ്മയോട് പറയുമതെല്ലാം ഞാന്‍
നോക്കിക്കോ നീ മോനേ കുട്ടാ
ചേട്ടനിതെന്താണൊരുങ്ങാത്തതിന്ന്, നാം
നേരത്തെ ചൊല്ലിയതെല്ലാം മറന്നുവോ?
ഇന്നെങ്കിലുമൊന്നു നിര്‍ത്തുമോ നിങ്ങടെ-
യൊട്ടും സഹിക്കാത്ത നാശപ്പുകവലി?
എന്തെങ്കിലുമൊന്നു തീരുമാനിക്കുക
പിള്ളേര്‍ക്കുറക്കം വരുന്നുണ്ട്, നോക്കിക്കേ
എല്ലാര്‍ക്കും കൂടെയൊരൊറ്റയെഴുത്തി-
ലൊതുക്കണമല്ലെങ്കിലെന്തിത്ര ചിന്തിയ്ക്കാന്‍?
നാണിയമ്മയ്ക്ക് കൊടുക്കുവാനുള്ളത്
മാത്രമാ പാത്രത്തില്‍ വയ്ക്കണം പ്രത്യേകം
അയ്യോ, മറന്നതിരാവിലെയെത്തുന്ന
ചക്കിക്കവളുടെ ചട്ടിയില്‍ പാലില്ല
വച്ചിട്ട് വേഗം വരാമപ്പൊളേയ്ക്കുമാ
കുപ്പിയിലുള്ളത് ലേശം പകര്‍ത്തുക
അമ്മേ വിശക്കുന്നു, ചോറും കറികളു-
മെന്തേ കഴിക്കുവാനെത്താത്തതിന്നിനി?
അച്ഛനുരുട്ടി തരണമെനിക്കെന്ന്
വല്ലാതെ ശാഠൃം പിടിക്കുന്നു മൂത്തവള്‍
എല്ലാര്‍ക്കുമിന്നച്ഛന്‍ വാരിത്തരാമത്
നന്നായി വേഗം കഴിക്കണം മക്കളേ
അമ്മേയിതെന്താ എനിക്കിന്ന് രാത്രിയില്‍
വല്ലാതെ തോന്നുന്നു വേണ്ടയീ ഐസ്ക്രീം
കുട്ടനിതെന്താ തികട്ടി വരുന്നത്,
പേടിക്ക വേണ്ട നീ കുട്ടാ.
പെട്ടന്നുറങ്ങുക മക്കളേ നാമിന്നു
നേരത്തേ തന്നെ പുറപ്പെടും രാവിലെ
അമ്മതന്നുമ്മകള്‍ വാങ്ങിയ കുഞ്ഞുങ്ങള്‍
പാതിമിഴികളടച്ചു മയങ്ങിയോ?
വേഗമാകട്ടിനി നമ്മള്‍ക്കുമെത്തണം
ആരും കടക്കാത്ത മായിക ലോകത്തില്‍!
പേടിക്ക വേണ്ടയീ ലോകത്തിലെ വെറും
ബാലിശമായ കണക്കും കടങ്ങളും!

Tuesday, 12 August 2008
ചൈനയില്‍ പറ്റിയ അമളി 4
രണ്ടായിരത്തി അഞ്ച് മെയില്‍ ബെയ്ജിങ്ങില്‍ എത്തിയ ശേഷമുള്ള ചില അമളികള്‍ വായിച്ചു കാണുമല്ലോ.
അമളി 1
അമളി 2
അമളി 3
കുടുംബം എത്തി ഒരു മാസമായിട്ടും ഒരു ചൈനീസ് റസ്റ്റോറന്റ്റുകളിലും കൊണ്ടു പോയില്ല എന്ന് പരാതികള്‍ കേട്ട് തുടങ്ങി. ചൈനീസ് റസ്റ്റോറന്റ്റുകളില്‍ ചൈനീസ് സുഹൃത്തുക്കള്‍ ഇല്ലാതെ പോകരുത് എന്ന മുട്ടുന്യായം കേട്ട് നല്ലപാതിക്ക് വിശ്വാസം വരുന്നില്ല. വേറെ കാരണം പ്രത്യേകിച്ച് ഒന്നും ഇല്ല. ചൈനീസ് റസ്റ്റോറന്റ്റുകളില്‍ മിക്കവാറും എല്ലാം തന്നെ ചൈനീസിലാണ് മെനു കാര്‍ഡ്. ചിലതില്‍ വിഭവത്തിന്‍റെ പടം കാണും. പടങ്ങള്‍ കൂടുതലും ഇതുവരെ പരീക്ഷിക്കാത്ത വിഭവങ്ങള്‍ ആയതിനാല്‍ (പാമ്പ്, ആമ, പിന്നെ മറ്റു ചില സാധനങ്ങള്‍!) അത്ര ഉറപ്പു പോരായിരുന്നതിനാല്‍ കുറച്ചു നാള്‍ കൂടി കഴിഞ്ഞ് ഞാന്‍ ചൈനീസ് പഠിച്ച ശേഷം വളരെ ഫ്രീ ആയി എല്ലാ സ്ഥലങ്ങളിലും പോകാം എന്ന ഉറപ്പും ഒരാഴ്ചയില്‍ കൂടുതല്‍ ഫലിച്ചില്ല. ചൈനയില്‍ വന്നശേഷം ചൈനീസ് റസ്റ്റോറന്റ്റില്‍ കയറി ഒന്നും കഴിച്ചില്ല എന്ന് പറയാന്‍ എന്തോ ഒരു കുറവുപോലെ. വീടിനു ചുറ്റും ചൈനീസ് റസ്റ്റോറന്റ്റുകള്‍ ആയതിനാല്‍ അവിടെയൊക്കെ നല്ല മണമാണത്രേ!
രണ്ടു മൂന്നു ദിവസം തുടര്‍ച്ചയായി ഭാര്യയുടെയും മക്കളുടെയും പീഢനം സഹിക്കാതെ 'ഉദ്ദേശിക്കുന്നത് കിട്ടിയില്ലെങ്കില്‍ എന്നോടു മൊത്തം കഴിക്കാന്‍ പറയരുത്' എന്ന മുന്‍കൂര്‍ ജാമ്യത്തോടെ 'പടം' ഉള്ള മെനു കാര്‍ഡ് ഉള്ള ഒരു റെസ്റ്റോറന്റ്റില്‍ കയറി, പടങ്ങള്‍ ആസ്വദിക്കാന്‍ തുടങ്ങി. (ഇത്രേം പൈസ കൊടുത്തതല്ലേ, അതങ്ങ് കഴിക്കൂ എന്ന സ്ഥിരം അനുഭവമാണ് മുന്‍കൂര്‍ ജാമ്യത്തിന് കാരണം). എന്ത് ചെയ്യണം എന്നറിയാതെ കുറച്ചു വിഷമിച്ചു. രാത്രി ഒന്‍പതു മണിയായതിനാല്‍ ആഹാരത്തിന് ആരും ഉണ്ടായിരുന്നില്ല. സാധാരണ വൈകിട്ട് ആറ് മണിമുതല്‍ ചൈനക്കാര്‍ ആഹാരം കഴിക്കും. ആഹാരം പതിനൊന്നു മണി വരെ പല റസ്റ്റോറന്റ്റുകളിലും ലഭിക്കുമെങ്കിലും, എട്ടു മണിക്ക് ശേഷം വളരെ കുറച്ചുപേരെ മാത്രമെ റസ്റ്റോറന്റ്റുകളില്‍ കാണാന്‍ സാധിക്കൂ.
പലവിദ്യകളും നോക്കിയിട്ടും മെനുവില്‍ എഴുതിയിരിക്കുന്ന സാധനങ്ങള്‍ എന്താണെന്ന് എനിക്കോ, ഭാര്യയ്ക്കോ മനസ്സിലായില്ല. പിള്ളേര് രണ്ടും അക്ഷമരാകാന്‍ തുടങ്ങിയപ്പോള്‍ എന്തും വരട്ടെ എന്ന് കരുതി ഒരു ഓര്‍ഡര്‍ 'പൈലറ്റ്' ചെയ്തു.മുഴുവന്‍ ഓര്‍ഡര്‍ ചെയ്യുന്നതിന് മുന്‍പൊരു സാമ്പിള്‍ ഓര്‍ഡര്‍. എങ്ങിനെയിരിക്കും എന്നൊന്നറിയണമല്ലോ. കാണാന്‍ നല്ല ചന്തമുള്ള, കുഴിഞ്ഞ പാത്രത്തിലെ സംഭവത്തില്‍ ചോറുണ്ട് എന്ന് പടത്തില്‍ കണ്ടതിനാലാണ് ധൈര്യപൂര്‍വ്വം ഓര്‍ഡര്‍ ചെയ്തത്. ചുവന്ന നീണ്ട ഉടുപ്പുകള്‍ ഇട്ട ചൈനീസ് യുവതികള്‍ ഇത്രയുമേ ഓര്‍ഡര്‍ ഉള്ളോ എന്ന രീതിയില്‍ എന്തൊക്കെയോ ചോദിച്ചെങ്കിലും മൌനം വിദ്വാന് ഭൂഷണം എന്ന രീതിയില്‍ ആംഗ്യ ഭാഷകള്‍ പലതും പ്രയോഗിച്ച് 'പോയി കൊണ്ടുവാടീ' എന്ന് പറഞ്ഞു.
ഏകദേശം പത്തുമിനുട്ടില്‍ ചൂടുള്ള വിഭവം ഉദ്ദേശിച്ചതിലും വലുപ്പത്തിലുള്ള ഒരു കുഴിയന്‍ മണ്‍പാത്രത്തില്‍ എത്തി. ചൈനീസ് ചോപ്സടിക്കുകള്‍ ഉപയോഗിക്കാന്‍ കുടുംബം പഠിച്ചില്ല എന്നതിനാലും, വിഭവം കുറച്ചു ദ്രാവകത്തോടു കൂടിയുള്ളതാണ് എന്നതിനാലും സ്പൂണ്‍ വാങ്ങി, ഒന്നിളക്കി നോക്കി. എന്തായാലും നോണ്‍ വെജിറ്റേറിയന്‍ അല്ല. സമാധാനം. നല്ല പരിചയമുള്ള മണം, നല്ല ചൂട്. പക്ഷെ എന്തോ കണ്ടു പരിചയമുള്ളതുപോലെ. ഒന്നു ടേയ്സ്റ്റ് ചെയ്തു നോക്കി. ഭാര്യയും ഒന്നു പരീക്ഷിച്ചു. മുഖം ഇരുണ്ടു. കൊള്ളാം! നല്ല ഒന്നാന്തരം കഞ്ഞിയും ചെറുപയറും! ശേഷം ചിന്ത്യം!

ചൈനാ കഥകള്‍,
നര്‍മം
Monday, 11 August 2008
ചിലതൊക്കെ അങ്ങിനെയാണ്!
പഴയ മുന്തിരിച്ചാറിന്‍റെ വീര്യമീ
കുറിയ കാചത്തില്‍ നിന്നും നുണയവേ,
കനല് വറ്റാത്ത തീച്ചൂള തന്നിലെ
കവിത ചുണ്ടിലൂടൂറിയെത്തുന്നുവോ?
പതിത പങ്കിലക്കനവിലൂടിന്നു ഞാന്‍
തിരിയെ കാതങ്ങള്‍ താണ്ടിക്കഴിഞ്ഞുവോ?
അന്നൊരാഗസ്ത് സന്ധ്യയില്‍ ചാരെ നീ
ചാരുപുഞ്ചിരി തൂകിയെത്തുന്നതും
ഒരു ചെറു ചൂടു ചായയില്‍ നിന്നുമാ-
പ്പുതിയ സൌഹൃദം പൊട്ടിവിടര്‍ന്നതും
വെറുതെ കൈകോര്‍ത്തു വിജനമാം വഴിയിലൂ-
ടൊടുവില്‍ നാമന്നു മെല്ലെ നടന്നതും
ഒഴുകിയെത്തിയ പൊന്നിളം കാറ്റില്‍ നി-
ന്നരിയ കാര്‍കൂന്തല്‍ പാറിക്കളിച്ചതും
കരിയിലക്കാട്ടിനുള്ളില്‍പ്പരന്നൊരാ
കമന രശ്മികള്‍ നാമന്നറിഞ്ഞതും
കാവ്യ മോഹന നീല ജലാശയം
കമലപുഷ്പങ്ങള്‍ കൊണ്ടു നിറഞ്ഞതും
കടവിലെത്തുമാ സ്വര്‍ണഹംസങ്ങളെ
അരികില്‍ മാടി വിളിച്ചു നാം നിന്നതും
വിടപറയുവാന്‍ നേരത്ത് നമ്മളാ
പ്രണയ കൌസ്തുഭം നെഞ്ചിലണിഞ്ഞതും
വര്‍ഷബാഷ്പങ്ങള്‍ നിന്‍കവിള്‍പ്പൂവിലെ
മൃദുദലങ്ങളില്‍ തുള്ളിക്കളിച്ചതും
പിന്നെ വല്ലാത്തൊരാവേശമോടെ ഞാന്‍
നിന്നെ നന്നായി വാരിപ്പുണര്‍ന്നതും.....
തിരികെയെത്തിയ സന്ധ്യകള്‍ നമ്മള്‍ക്കായ്
സ്നേഹപേടകം ചെമ്മെ പണിതതും.....
പകലുറക്കത്തിന്‍റെയന്ത്യത്തിലെത്തിയ
മദനമോഹന സ്വപ്നമാണിന്നു നീ.....
തെല്ലു ഞാനെന്‍ മിഴി തുറന്നപ്പൊഴോ
മുന്നിലില്ലെന്നു തോന്നിയ മാത്രയില്‍
എവിടെ നീയെന്നു വിസ്മയം കൊള്ളവേ,
നിഴലുപോലെന്‍റെ പിന്നിലൊളിച്ചുവോ?
വെറുതെയായിരം മോഹങ്ങള്‍ വാരി നീ
തിരയിളക്കത്തിനുള്ളില്‍ മറഞ്ഞുവോ?
കനവു നന്നല്ല, കവിതയുമിന്നില്ല,
ഹൃദയ വീണയില്‍ മീട്ടുമപശ്രുതി.....
കുറിയ കാചത്തില്‍ നിന്നും നുണയവേ,
കനല് വറ്റാത്ത തീച്ചൂള തന്നിലെ
കവിത ചുണ്ടിലൂടൂറിയെത്തുന്നുവോ?
പതിത പങ്കിലക്കനവിലൂടിന്നു ഞാന്‍
തിരിയെ കാതങ്ങള്‍ താണ്ടിക്കഴിഞ്ഞുവോ?
അന്നൊരാഗസ്ത് സന്ധ്യയില്‍ ചാരെ നീ
ചാരുപുഞ്ചിരി തൂകിയെത്തുന്നതും
ഒരു ചെറു ചൂടു ചായയില്‍ നിന്നുമാ-
പ്പുതിയ സൌഹൃദം പൊട്ടിവിടര്‍ന്നതും
വെറുതെ കൈകോര്‍ത്തു വിജനമാം വഴിയിലൂ-
ടൊടുവില്‍ നാമന്നു മെല്ലെ നടന്നതും
ഒഴുകിയെത്തിയ പൊന്നിളം കാറ്റില്‍ നി-
ന്നരിയ കാര്‍കൂന്തല്‍ പാറിക്കളിച്ചതും
കരിയിലക്കാട്ടിനുള്ളില്‍പ്പരന്നൊരാ
കമന രശ്മികള്‍ നാമന്നറിഞ്ഞതും
കാവ്യ മോഹന നീല ജലാശയം
കമലപുഷ്പങ്ങള്‍ കൊണ്ടു നിറഞ്ഞതും
കടവിലെത്തുമാ സ്വര്‍ണഹംസങ്ങളെ
അരികില്‍ മാടി വിളിച്ചു നാം നിന്നതും
വിടപറയുവാന്‍ നേരത്ത് നമ്മളാ
പ്രണയ കൌസ്തുഭം നെഞ്ചിലണിഞ്ഞതും
വര്‍ഷബാഷ്പങ്ങള്‍ നിന്‍കവിള്‍പ്പൂവിലെ
മൃദുദലങ്ങളില്‍ തുള്ളിക്കളിച്ചതും
പിന്നെ വല്ലാത്തൊരാവേശമോടെ ഞാന്‍
നിന്നെ നന്നായി വാരിപ്പുണര്‍ന്നതും.....
തിരികെയെത്തിയ സന്ധ്യകള്‍ നമ്മള്‍ക്കായ്
സ്നേഹപേടകം ചെമ്മെ പണിതതും.....
പകലുറക്കത്തിന്‍റെയന്ത്യത്തിലെത്തിയ
മദനമോഹന സ്വപ്നമാണിന്നു നീ.....
തെല്ലു ഞാനെന്‍ മിഴി തുറന്നപ്പൊഴോ
മുന്നിലില്ലെന്നു തോന്നിയ മാത്രയില്‍
എവിടെ നീയെന്നു വിസ്മയം കൊള്ളവേ,
നിഴലുപോലെന്‍റെ പിന്നിലൊളിച്ചുവോ?
വെറുതെയായിരം മോഹങ്ങള്‍ വാരി നീ
തിരയിളക്കത്തിനുള്ളില്‍ മറഞ്ഞുവോ?
കനവു നന്നല്ല, കവിതയുമിന്നില്ല,
ഹൃദയ വീണയില്‍ മീട്ടുമപശ്രുതി.....
Subscribe to:
Posts (Atom)